രാജ്യാന്തര സ്വര്‍ണവിലയില്‍ ഇടിവ്; കേരളത്തില്‍ വര്‍ധന

വില്‍പ്പന സമ്മര്‍ദ്ദം ഉയര്‍ന്നതും ഡോളര്‍ ശക്തമായതുമാണ് വിലയിടിവുണ്ടാക്കിയത്. ഇതിനൊപ്പം ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അയവു വന്നതും സ്വര്‍ണ വിലയെ ബാധിച്ചു.

author-image
Athira Kalarikkal
New Update
as

Representational Image

ന്യൂഡല്‍ഹി: അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഇടിവ്. ഔണ്‍സ് വില 2,689 ഡോളര്‍ വരെ താഴ്ന്നതിനു ശേഷം ചെറിയ കയറ്റം കാഴ്ചവച്ചു. വില്‍പ്പന സമ്മര്‍ദ്ദം ഉയര്‍ന്നതും ഡോളര്‍ ശക്തമായതുമാണ് വിലയിടിവുണ്ടാക്കിയത്. ഇതിനൊപ്പം ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അയവു വന്നതും സ്വര്‍ണ വിലയെ ബാധിച്ചു.

കേരളത്തില്‍ വിലയില്‍ നേരിയ വര്‍ധനയുണ്ട്. ഗ്രാം വില 15 രൂപ വര്‍ധിച്ച് 7,450 രൂപയായി. പവന്‍ വില 120 രൂപ ഉയര്‍ന്ന് 59,600 രൂപയുമായി. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ എക്സൈസ് തീരുവ വര്‍ധിപ്പിക്കുമെന്ന സൂചനകളാണ് ആഭ്യന്തര വിലയില്‍ മുന്നേറ്റമുണ്ടാക്കുന്നത്.

സമ്പൂര്‍ണ ബജറ്റില്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കുറച്ചത് സ്വര്‍ണ ഇറക്കുമതി ഉയര്‍ത്താന്‍ കാരണമായിരുന്നു. വെള്ളി വിലയ്ക്ക് തുടര്‍ച്ചയായ മൂന്നാം നാളും അനക്കമില്ല. ഗ്രാമിന് 99 രൂപയിലാണ് വ്യാപാരം.വ്യാപാര കമ്മി

india kerala gold rate