സ്വർണവില ഉയർന്നു തന്നെ

ബുധനാഴ്ച പവന് 51,280 രൂപയും ഗ്രാമിന് 6,410 രൂപയുമായിരുന്നു.

author-image
anumol ps
New Update
gold

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു.  വ്യാഴാഴ്ച പവന് 400 രൂപ ഉയർന്ന് വില 51,680 രൂപയിലെത്തി.  ഗ്രാമിന് 50 രൂപ കൂടി വില 6,460 രൂപയായി. ബുധനാഴ്ച പവന് 51,280 രൂപയും ഗ്രാമിന് 6,410 രൂപയുമായിരുന്നു. ഇതോടെ രണ്ട്‌ ദിവസം കൊണ്ട് പവൻ വിലയിൽ 1,000 രൂപയാണ് ഉയർന്നത്. ഗ്രാമിന് 125 രൂപയും കൂടി. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,288.10 ഡോളറിലാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.

kerala gold rate