
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ശനിയാഴ്ച പവന് 960 രൂപ ഉയർന്ന് വില 52,280 രൂപയിലെത്തി. ഗ്രാമിന് 120 രൂപ കൂടി 6,535 രൂപയായി. ആദ്യമായാണ് പവൻ വില 52,000 രൂപ കടക്കുന്നത്. വ്യാഴാഴ്ച രേഖപ്പെടുത്തിയ 51,680 രൂപ എന്ന റെക്കോഡാണ് ഇതോടെ മറികടന്നത്. ഏപ്രിൽ രണ്ടിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 50,680 രൂപ രേഖപ്പെടുത്തിയത്. പവൻ വിലയിൽ 1,600 രൂപ വർധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വിലയിൽ 17 ശതമാനം വർധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,329.20 ഡോളറിലാണ് ശനിയാഴ്ച വ്യാപാരം നടന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
