സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

വെള്ളിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6,760 രൂപയുമായി.

author-image
anumol ps
New Update
gold1

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച ഒരു പവര്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില  54,080 രൂപയാണ്. വെള്ളിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6,760 രൂപയുമായി. കഴിഞ്ഞ ദിവസത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,280 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

ഏപ്രിലിന്റെ ആരംഭത്തോടുകൂടിയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില അര ലക്ഷത്തിന് മുകളില്‍ കടന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത് കഴിഞ്ഞ മാസത്തിലായിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവിലയില്‍ വന്‍വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 54,520 രൂപയും, ഗ്രാമിന് 6,815 രൂപയുമായിരുന്നു വില.

 

Gold Rate Kerala