സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് സ്വര്‍ണവില

ഏപ്രില്‍ 19ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയായ 54,520 രൂപയെയാണ് ശനിയാഴ്ച മറികടന്നത്.

author-image
anumol ps
New Update
gold

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് സ്വര്‍ണവില. പവന്റെ വില 640 രൂപ കൂടി 54,720 രൂപയിലെത്തി. ഗ്രാമിനാകട്ടെ 80 രൂപ ഉയര്‍ന്ന് 6,840 രൂപയുമായി. ഏപ്രില്‍ 19ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയായ 54,520 രൂപയെയാണ് ശനിയാഴ്ച മറികടന്നത്. ഇതോടെ മെയ് മാസം മാത്രം പവന്റെ വിലയിലുണ്ടായ വര്‍ധന 2,280 രൂപയാണ്.

വിലക്കയറ്റത്തില്‍ കുറവുണ്ടായതിനാല്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചേക്കുമെന്ന വിലയിരുത്തലാണ് സ്വര്‍ണം നേട്ടമാക്കിയത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് ഔണ്‍സിന് 2,417.40 ഡോളറിലെത്തി.

വെള്ളിയുടെ വിലയിലും സമാനമായ കുതിപ്പുണ്ടായി. ഈ ആഴ്ചമാത്രം സ്പോട് ഗോള്‍ഡ് വിലയില്‍ രണ്ട് ശതമാനത്തിലേറെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 73,750 രൂപയായി.



Gold Rate Kerala