മാറ്റമില്ലാതെ സ്വര്‍ണവില

ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.

author-image
anumol ps
Updated On
New Update
gold price

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

തിരുവനന്തപുരം: മെയ് മാസത്തെ അവസാന ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് വ്യാഴാഴ്ചയായിരുന്നു സ്വര്‍ണം ഈ നിരക്കിലെത്തിയത്. 

സംസ്ഥാനത്ത് 55,000 രൂപ കടന്ന് സ്വര്‍ണം റെക്കോര്‍ഡ് നിലവാരത്തിലെത്തിയത് മെയ് മാസത്തിലാണ്. മെയ് 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സര്‍വ്വ കാല റെക്കോര്‍ഡ് നിരക്ക്. മെയ് 1 ന്  രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന്  52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.

രാജ്യാന്തര വിപണിയില്‍ ഫെഡ് പലിശ നിരക്ക് സംബന്ധിച്ചുള്ള ചര്‍ച്ചകളും റഷ്യ-യുക്രെയ്ന്‍ യുദ്ധവും മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും സൃഷ്ടിച്ച ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ഒക്കെയാണ് ഈ മാസം സ്വര്‍ണത്തെ സ്വാധീനിച്ചത്. 

 

Gold Rate Kerala