പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസം ഒരേ വില തുടര്‍ന്ന ശേഷമായിരുന്നു സ്വര്‍ണവില വീണ്ടും ഇടിഞ്ഞത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് തിങ്കളാഴ്ച ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 6,610 രൂപയും പവന് 52,880 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. മൂന്നാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണം 52,000 രൂപയിലേക്ക് തിരികെയെത്തുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് 6,670 രൂപയിലും പവന് 53,200 രൂപയിലുമാണ് രണ്ടുദിവസം വ്യാപാരം നടന്നത്.
മെയ് 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സര്‍വ്വ കാല റെക്കോര്‍ഡ് നിരക്ക്. ഈ വിലയില്‍ നിന്നും 2,240 രൂപ ഇടിവിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. അതേ സമയം രാജ്യാന്തര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഒരു ഔണ്‍സിന് 2,326.86 ഡോളര്‍ എന്ന നിരക്കില്‍ മാറ്റമില്ല. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.1 ശതമാനം ഉയര്‍ന്ന് 2,347.40 ഡോളറിലുമെത്തി.