പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 6,615 രൂപയിലും പവന് 52,920 രൂപയിലുമായിരുന്നു വ്യാഴാഴ്ച വ്യാപാരം നടന്നത്. ബുധനാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്നിരുന്നു. ജൂണ്‍ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂണ്‍ 8 മുതല്‍ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.
ശനിയാഴ്ച ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവില്‍ വില രേഖപ്പെടുത്തിയ ശേഷം സ്വര്‍ണം തിരിച്ചു കയറുകയാണ്. രാജ്യാന്തര വിപണിയിലും സ്വര്‍ണം മാറ്റമില്ലാതെ തുടരുകയാണ്. യുഎസ് ഫെഡ് ഇത്തവണ പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന തീരുമാനം പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളില്‍ സ്വര്‍ണ വിലയെ മുന്നോട്ട് നയിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍്.
അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞു. 94 രൂപ നിരക്കിലായിരുന്നു വ്യാഴാഴ്ച വ്യാപാരം നടന്നത്.