/kalakaumudi/media/media_files/QsyWGs8wS6ASINbOPf8v.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,620 രൂപയിലും പവന് 52,960 രൂപയിലുമായിരുന്നു ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 6,630 രൂപയിലും പവന് 53,040 രൂപയിലുമായിരുന്നു തിങ്കളാഴ്ച വ്യാപാരം നടന്നത്. രണ്ടു ദിവസം കൊണ്ട് പവന് 240 രൂപ കുറഞ്ഞു.
ജൂണ്‍ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂണ്‍ 8 മുതല്‍ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.