മാറ്റമില്ലാതെ സ്വര്‍ണവില

ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമായിരുന്നു തിങ്കളാഴ്ച വ്യാപാരം നടന്നത്.

author-image
anumol ps
New Update
gold1

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമായിരുന്നു തിങ്കളാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച് ശനിയാഴ്ചയായിരുന്നു സ്വര്‍ണം ഈ നിരക്കിലെത്തിയത്.

പവന് 53200 രൂപ എന്ന നിരക്കിലായിരുന്നു കഴിഞ്ഞ മാസം സ്വര്‍ണ വിപണി ആരംഭിച്ചത്. ജൂണ്‍ 7 ന് പവന് 54080 രൂപയിലേക്ക് സ്വര്‍ണം എത്തി. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ജൂണ്‍ 8 ന്  പവന് 1,520 രൂപ കുറഞ്ഞതോടെ പവന് 52,560 രൂപയിലേക്ക് എത്തി. ജൂണിലെ ഏറ്റവും കുറഞ്ഞ നിരക്ക് ആണിത്. ജൂണ്‍ 9, 10 ദിവസങ്ങളിലും വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും വിലയില്‍ പ്രതിഫലിച്ചത്.  

അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 94 രൂപ നിരക്കിലാണ് വ്യാപാരം നടന്നത്. 

 

Gold Rate Kerala