വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില

ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച് ഗ്രാമിന് 6635 രൂപയിലും പവന് 53,080 രൂപയിലുമായിരുന്നു ചൊവ്വാഴ്ച വ്യാപാരം നടന്നത്.  

author-image
anumol ps
New Update
gold

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വര്‍ധിച്ച് സ്വര്‍ണവില. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന് ശേഷമാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്. 

ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച് ഗ്രാമിന് 6635 രൂപയിലും പവന് 53,080 രൂപയിലുമായിരുന്നു ചൊവ്വാഴ്ച വ്യാപാരം നടന്നത്.  ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്. നിലവില്‍ വിലയില്‍ നേരിയ കുറവ് ഉണ്ടെങ്കിലും വരും ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിക്കാനാണ് സാധ്യത എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 95 രൂപ നിരക്കിലാണ് നിലവില്‍ വ്യാപാരം തുടരുന്നത്.





Gold Rate Kerala