മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില

ഗ്രാമിന് 6635 രൂപയും പവന് 53,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

author-image
anumol ps
New Update
gold

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 6635 രൂപയും പവന് 53,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രണ്ട് ദിവസമായി വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച് ചൊവ്വാഴ്ചയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം, സംസ്ഥാനത്തെ വെള്ളിയുടെ നിരക്കുമ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 95 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. 

 

gold rate