മാറ്റമില്ലാതെ സ്വര്‍ണവില

ഗ്രാമിന് 6,700 രൂപയിലും പവന് 53,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വര്‍ധിച്ച് വ്യാഴാഴ്ചയായിരുന്നു സ്വര്‍ണം ഈ നിരക്കിലെത്തിയത്.

author-image
anumol ps
New Update
gold price

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം:  സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 6,700 രൂപയിലും പവന് 53,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വര്‍ധിച്ച് വ്യാഴാഴ്ചയായിരുന്നു സ്വര്‍ണം ഈ നിരക്കിലെത്തിയത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. ജൂലൈ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമാണ് ഈ മാസം രേഖപെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്. 

ഇന്ന് ഒരു പവന്റെ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,022 രൂപ കൊടുക്കണം. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും.

അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന്  97  രൂപ നിരക്കിലാണ് വ്യാപാരം നടന്നത്.

gold rate