പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം 54,000 രൂപയില്‍ നിന്ന് വീണ്ടും സ്വര്‍ണവില ഇടിയുകയായിരുന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6745 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 53,960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 6,765 രൂപയിലും പവന് 54,120 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഒന്നര മാസത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. മേയ് 22ന് പവന് 54,640 രൂപയിലായിരുന്ന സ്വര്‍ണ വില ഇടിയാന്‍ തുടങ്ങി. ജൂണ്‍ 7 ന് ശേഷം സ്വര്‍ണ വില 54,000 രൂപയില്‍ വ്യാപാരം നടന്നിട്ടില്ല. അതിന് ശേഷമാണ് ശനിയാഴ്ച ഗ്രാമിന് 65 രൂപയും പവന്‍ വില 520 രൂപയും വര്‍ധിച്ച് സ്വര്‍ണ വില വീണ്ടും 54,000 രൂപ കടന്നത്. ജൂലൈ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമാണ് ഈ മാസം രേഖപെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈയില്‍ ഇത് വരെ പവന് 960 രൂപ വര്‍ധിച്ചു.
അതേസമയം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 1 രൂപ വര്‍ധിച്ച് 99 രൂപ നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.