വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില

ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,710  പവന് 53,680 രൂപയിലുമായിരുന്നു ചൊവ്വാഴ്ച വ്യാപാരം നടന്നത്.

author-image
anumol ps
New Update
gold-price

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു. രണ്ട് ദിവസം തുടര്‍ച്ചയായി ഉയര്‍ന്ന ശേഷമായിരുന്നു സ്വര്‍ണവില ചൊവ്വാഴ്ച വീണ്ടും കുറഞ്ഞത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,710  പവന് 53,680 രൂപയിലുമായിരുന്നു ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6745 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 53,960 രൂപയിലുമായിരുന്നു തിങ്കളാഴ്ച വ്യാപാരം നടന്നത് . ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. ജൂലൈ 6,7 തീയതികളില്‍ രേഖപ്പെടുത്തിയ ഗ്രാമിന് 6,765 രൂപയും പവന് 54,120 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില. ജൂലൈ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമാണ് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 1 രൂപ കുറഞ്ഞ് 98 രൂപ നിരക്കിലാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. 

 

gold rate