ഗോപിചന്ദ് ഹിന്ദുജ
കൊച്ചി: 2024 ലെ സണ്‍ഡേ ടൈംസ് കമ്പനിയുടെ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി ഹിന്ദുജ ഗ്രൂപ്പും. ഇന്ത്യന്‍ വംശജനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ളതാണ് ഹിന്ദുജ ഗ്രൂപ്പ്. ഹിന്ദുജ കുടുംബം 37.196 ബില്യണ്‍ പൗണ്ടുമായാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. യു.കെയില്‍ താമസിക്കുന്ന ഏറ്റവും സമ്പന്നരായ 1000 വ്യക്തികളും കുടുംബങ്ങളുമാണ് സണ്‍ഡേ ടൈംസിന്റെ പട്ടികയിലുള്ളത്. ആഗോള ബിസിനസില്‍ ഹിന്ദുജ ഗ്രൂപ്പ് കൈവരിച്ച മികച്ച നേട്ടങ്ങള്‍ക്കും വിജയത്തിനുമുള്ള സാക്ഷ്യപത്രമാണ് ഈ റാങ്കിംഗ്.
യു.കെ ആസ്ഥാനമായുള്ള കുടുംബത്തിന്റെ ജി.പി. ഹിന്ദുജ ചെയര്‍മാനായുള്ള ഗ്രൂപ്പ് കമ്പനികള്‍ക്ക് 38 രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ ബിസിനസുണ്ട്. ഹിന്ദുജ ഫൗണ്ടേഷനിലൂടെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഹിന്ദുജ ഗ്രൂപ്പ് വ്യാപൃതരാണ്.