അംബുജ സിമന്റ്സിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച് ജി.ക്യു.ജി

ഇതോടെ അംബുജ സിമന്റ്സില്‍ നിക്ഷേപക സ്ഥാപനത്തിന്റെ ഓഹരിവിഹിതം 2.4 ശതമാനമായി ഉയര്‍ന്നു. 80,000 കോടി രൂപയാണ് അദാനി കമ്പനികളിലെ ജി.ക്യു.ജിയിലെ നിക്ഷേപകമൂല്യം.

author-image
anumol ps
New Update
ambuja

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: അംബുജ സിമന്റ്സിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച് പ്രമുഖ യു.എസ് നിക്ഷേപ സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്ണേഴ്സ്. വെള്ളിയാഴ്ച്ച 1,679 കോടി രൂപ മുടക്കി ഒരു ശതമാനം ഓഹരികളാണ് ജി.ക്യു.ജി സ്വന്തമാക്കിയത്. ബ്ലോക്ക് ഡീലിലൂടെ ഓഹരി വിറ്റഴിച്ച് പണം സമാഹരിക്കാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചതോടെയാണ് അംബുജ സിമന്റ്സില്‍ ജി.ക്യു.ജിയുടെ നിക്ഷേപം വര്‍ധിച്ചത്.

സ്റ്റോക്ക് എക്സ്ചേഞ്ച് പുറത്തുവിട്ട രേഖ അനുസരിച്ച് അദാനി കുടുംബം വിറ്റഴിച്ച ഓഹരികളുടെ 39 ശതമാനവും ജി.ക്യു.ജി പാര്‍ട്ണേഴ്സാണ് സ്വന്തമാക്കിയത്. ഇതോടെ അംബുജ സിമന്റ്സില്‍ നിക്ഷേപക സ്ഥാപനത്തിന്റെ ഓഹരിവിഹിതം 2.4 ശതമാനമായി ഉയര്‍ന്നു. 80,000 കോടി രൂപയാണ് അദാനി കമ്പനികളിലെ ജി.ക്യു.ജിയിലെ നിക്ഷേപകമൂല്യം.

എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ്, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ട്രസ്റ്റ് എന്നിവരാണ് അംബുജ ഓഹരികള്‍ വാങ്ങിയ മറ്റ് പ്രമുഖര്‍. യഥാക്രമം 500, 525 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ സ്വന്തമാക്കിയത്. ഓഹരിയൊന്നിന് 625 രൂപ നിരക്കിലായിരുന്നു വ്യാപാരം. വെള്ളിയാഴ്ച്ച 633.55 രൂപയിലാണ് അംബുജ ഓഹരികള്‍ ക്ലോസ് ചെയ്തത്.

കടം കുറയ്ക്കുക ലക്ഷ്യംകടബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് അംബുജ സിമന്റ്സിലെ ഓഹരികള്‍ അദാനി കുടുംബം വിറ്റഴിച്ചത്. നിലവില്‍ 67.3 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന് ഈ സിമന്റ് കമ്പനിയിലുള്ളത്. 

 

ambhuja cements