/kalakaumudi/media/media_files/2025/06/28/hydrogen-vehicles-india-2025-06-28-16-53-36.png)
ന്യൂഡല്‍ഹി :ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പച്ചയും നീലയും ചേര്‍ന്ന നമ്പര്‍ പ്ലേറ്റുകള്‍.ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം കരടുചട്ടം പുറത്തിറക്കി.നമ്പര്‍ പ്ലേറ്റിന്റെ ആദ്യപകുതി പച്ചനിറവും രണ്ടാം പകുതി നീലനിറവുമായിരിക്കും. ടാക്‌സി വാഹനങ്ങളെങ്കില്‍ ആദ്യപകുതി കറുപ്പായിരിക്കും. ഇടതുവശത്ത് വെള്ളനിറവുമുണ്ടാകും.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളും മറ്റ് വാഹനങ്ങളുടേതില്‍ വെള്ളനിറത്തിലുള്ള അക്ഷരങ്ങളുമായിരിക്കും.