ജിഎസ്ടി ആര്‍ 9 സി റിട്ടേണിനുളള ഫീസ് ഒഴിവാക്കി

വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതും എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അത് പാലിക്കാത്തതുമായ രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്കും ഇതേ ഇളവ് ബാധകമാണ്.

author-image
Biju
New Update
hdtghB

Rep. Img.

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി റിട്ടേണ്‍ 9 സി പ്രകാരമുള്ള 201718 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ വാര്‍ഷിക റിട്ടേണുകള്‍ വൈകി ഫയല്‍ ചെയ്യുന്നതിനുള്ള  ഫീസ് ഒഴിവാക്കുന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് അറിയിച്ചു. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതും എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അത് പാലിക്കാത്തതുമായ രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്കും ഇതേ ഇളവ് ബാധകമാണ്.

വിജ്ഞാപനത്തിലെ പ്രധാന കാര്യങ്ങള്‍

ആര്‍ക്കൊക്കെ ബാധകം: 2017-18, 2018-19, 2019-20, 2020-21, 2021-22, 2022-23 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് ബാധകമാണ്.

റീഫണ്ട് ഇല്ല: നേരത്തെ ഫീസ് അടച്ച് ഫയല്‍ ചെയ്ത നികുതിദായകര്‍ക്ക് ഒരു റീഫണ്ടിനും അര്‍ഹതയുണ്ടായിരിക്കില്ല.

വൈകിയ ഫീസ് ഇളവ്: 2025 മാര്‍ച്ച് 31-നകം  ഫോം ജിഎസ്ടിആര്‍ 9 സി ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്ക് സിജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 47 പ്രകാരം വൈകിയ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

റിട്ടേണ്‍ എന്ന് നല്‍കണം

ഈ ഇളവിന്റെ പ്രയോജനം ലഭിക്കുന്നതിന്, 2025 മാര്‍ച്ച് 31-നോ അതിനുമുമ്പോ അവരുടെ കുടിശ്ശിക ഫോം ജിഎസ്ടിആര്‍ 9 സി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നികുതി ദായകര്‍ ബാധ്യസ്ഥരാണ്.

എന്താണ ജിഎസ്ടിആര്‍ 9 സി?

സിജിഎസ്ടി നിയമങ്ങളിലെ ചട്ടം 80(3) പ്രകാരം, ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2 കോടി രൂപയില്‍ കൂടുതല്‍ മൊത്തം വിറ്റുവരവ് ഉള്ള ഓരോ രജിസ്റ്റര്‍ ചെയ്ത വ്യക്തിയും തന്റെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുകയും ഓഡിറ്റ് ചെയ്ത വാര്‍ഷിക അക്കൗണ്ടുകളുടെ ഒരു പകര്‍പ്പും ജിഎസ്ടിആര്‍ 9 സി ഫോമില്‍ ഒരു റീകണ്‍സിലിയേഷന്‍ സ്റ്റേറ്റ്‌മെന്റ്  സമര്‍പ്പിക്കുകയും വേണം.

 

gst