ധനലക്ഷ്മി ബാങ്കില്‍ ജിഎസ്ടി പേയ്‌മെന്റ് സംവിധാനങ്ങള്‍

ചരക്ക് സേവന നികുതി ശൃംഖല (ജി.എസ്.ടി.എന്‍) പോര്‍ട്ടലുമായി സംയോജിപ്പിച്ചുകൊണ്ടാണ് സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

author-image
anumol ps
Updated On
New Update
dhanalakshmi

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ജിഎസ്ടി പേയ്‌മെന്റ് സംവിധാനങ്ങള്‍ ആരംഭിച്ച് ധനലക്ഷ്മി ബാങ്ക്. ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാത്തതും സൗകര്യപ്രദവുമായ നികുതി പേയ്മെന്റ് സംവിധാനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് പുതിയ സംവിധാനം ആരംഭിക്കുന്നത്. ചരക്ക് സേവന നികുതി ശൃംഖല (ജി.എസ്.ടി.എന്‍) പോര്‍ട്ടലുമായി സംയോജിപ്പിച്ചുകൊണ്ടാണ് സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതോടെ ഇടപാടുകാര്‍ക്ക് ഓണ്‍ലൈനായും ധനലക്ഷ്മി ബാങ്കിന്റെ ശാഖകള്‍ മുഖേനയും ജി.എസ്. ടി അടക്കാം.

കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കായി പ്രത്യക്ഷ-പരോക്ഷ നികുതികള്‍ ശേഖരിക്കുന്നതിന് ധനലക്ഷ്മി ബാങ്കിന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കസ്റ്റംസ് പോര്‍ട്ടലുമായി സംയോജിപ്പിച്ച് റീട്ടെയില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമിലൂടെ കസ്റ്റംസ് ഡ്യൂട്ടി പേയ്മെന്റ് സേവനങ്ങള്‍ ബാങ്ക് ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.



gst payment dhanalakshmi bank