മെയിലെ ജിഎസ്ടി വരുമാനം 2.01 ലക്ഷം കോടി

ജിഎസ്ടി നിലവില്‍വന്ന ശേഷം രാജ്യത്തെ ഏറ്റവുമുയര്‍ന്ന വരുമാനം കഴിഞ്ഞ ഏപ്രിലി ലായിരുന്നു- 2.37 ലക്ഷം കോടി രൂപ

author-image
Sneha SB
New Update
GIST

ന്യൂഡല്‍ഹി : മേയ് മാസത്തെ ജിഎസ്ടി വരുമാനം 2.01 ലക്ഷം കോടി രൂപ. 2024 മേയ് മാസത്തെക്കാള്‍ 16.4% വര്‍ധനയുണ്ട്. കേന്ദ്ര ത്തിന് അര്‍ഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി) 35,434 കോടി, സംസ്ഥാനങ്ങള്‍ക്കുള്ള ജിഎ സ്ടി (എസ്ജിഎസ്ടി) 43,902 കോടി, ഒന്നിലേ റെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടു കള്‍ക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) 1.09 ലക്ഷം കോടി, സെസ് 12,879 കോടി എന്നിങ്ങനെയാണു മേയിലെ വരുമാനം.ജിഎസ്ടി നിലവില്‍വന്ന ശേഷം രാജ്യത്തെ ഏറ്റവുമുയര്‍ന്ന വരുമാനം കഴിഞ്ഞ ഏപ്രിലി ലായിരുന്നു- 2.37 ലക്ഷം കോടി രൂപ.കേരളത്തിലെ ജിഎസ്ടി വരുമാനം 2024 മേയില്‍ 2594 കോടി രൂപയായിരുന്നത് ഇത്തവണ 3210 കോടിയായി ഉയര്‍ന്നു; വളര്‍ച്ച 24%.

gst revenue gst