/kalakaumudi/media/media_files/2025/02/22/6t4aT1VtedB0ZfbAC9a7.jpeg)
"ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി കൂടുതൽ ആശുപത്രികൾ നിർമ്മിക്കുന്നതിൽ അല്ല. അവിടെക്കെത്തേണ്ട അവസ്ഥയിൽ നിന്ന് ജനങ്ങളെ തടയുന്നിടത്താണ്"b.പ്രശസ്ത സംരംഭകയും ആരോഗ്യ സംരക്ഷണ രംഗത്തെ വിദഗ്തയുമായ ഉപാസന കാമിനേനി കൊനിഡെല ഹാർവാർഡ് ഇന്ത്യ ബിസിനസ് ഫോറം, 2025 ൽ സാസംസാരിക്കവെയാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. എന്ത്കൊണ്ടാണ് ആഗോള നിക്ഷേപകർ ഇന്ത്യയെ അടുത്ത വലിയ ഹെൽത്ത്-ടെക്, വെൽനസ് ഹബ് ആയി കാണുന്നു എന്നതുമായിരുന്നു ഉപാസനയുടെ പ്രസംഗത്തിലെ പ്രധാന പോയിന്റ്.
ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ നവീകരണത്തെ വിജയിപ്പിക്കുന്നതോടൊപ്പം ആരോഗ്യ സംരക്ഷണ മേഖലയിൽ ഇന്ത്യയെ ആഗോള നേതാക്കളിൽ ഒരാളായി ഉയർത്തിക്കാട്ടുന്നതായിരുന്നു കാമിനേനിയുട വാക്കുകൾ. ലോകത്തിന് മാതൃകയാകുന്ന ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ മാതൃക, അതിന്റെ എഐ യുടെ സാദ്ധ്യതകൾ, സമഗ്രമായ ക്ഷേമം, ഡിജിറ്റൽ നവീകരണം എന്നിവ എടുത്ത് കാണിക്കുന്നതായിരുന്നു കമിനേനിയുടെ പ്രസംഗം.
AI-പവർഡ് പ്രെഡിക്റ്റീവ് ഹെൽത്ത് കെയർ ഉപയോഗിച്ച് ഇന്ത്യയിൽ കണ്ടെത്തുന്ന ആരോഗ്യ പരിഹാരങ്ങൾ ഇന്ത്യക്ക് മാത്രമല്ല ലോകത്തിനു തന്നെ ഗുണം ചെയ്യുന്നതാകുമെന്ന് അവർ പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യത്തിനും തത്സമയ രോഗനിർണയത്തിനും മികച്ച ചികിത്സക്കും ആരോഗ്യ മേഖലയിൽ ഉപയോഗിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിഗ് ഡാറ്റ എന്നിവയുടെ സംഭാവനകളെക്കുറിച്ചും ഇന്ത്യയിലെ ജനങ്ങൾക്ക് അത് എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്നും അവർ വിശദീകരിച്ചു. ചികിത്സയ്ക്കപ്പുറം, വിട്ടുമാറാത്ത രോഗങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തി അതെങ്ങനെ പ്രതിരോധിക്കാം എന്നതും കാമിനേനിയുടെ ചർച്ചകളുടെ ഭാഗമായി. ഡിജിറ്റൽ ആരോഗ്യം, യുപിഐ പേയ്മെന്റുകൾ, ടെലിമെഡിസിൻ എന്നിവ ഉപയോഗപ്പെടുത്തി ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ വിദൂര സ്ഥലങ്ങളിൽ പോലും ഉറപ്പാക്കാവുന്നതെങ്ങനെയെന്ന് ഉപാസന കാമിനി വിശദീകരിച്ചു.
ആരോഗ്യ മേഖലയിലെ പുരോഗതിയിൽ ഇന്ത്യയുടെ ശക്തി, നേതൃത്വം, പുതുമകൾക്കായുള്ള അശ്രാന്ത പരിശ്രമം എന്നിവയും കമിനേനിയുടെ പ്രസംഗത്തിന്റെ ഭാഗമായി. ആരോഗ്യസംരക്ഷണത്തിൻ്റെ ഭാവി, കൂടുതൽ ആശുപത്രികൾ നിർമ്മിക്കുന്നതിലല്ല കേന്ദ്രീകരിക്കുന്നതെന്നും പകരം ജനങ്ങളെ അവിടെ എത്തുന്നതിൽ നിന്നും തടയുന്നതിലാണെന്നും അവർ പറഞ്ഞു. കൂടാതെ ഇന്ത്യ അതിനായി ലോകത്തിനുവേണ്ടി ഒരു രൂപരേഖ തയ്യാറാക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. യുആർലൈഫിനെ നയിക്കുകയും അപ്പോളോ ഹോസ്പിറ്റലുകളുടെ ഇന്നൊവേഷൻ സ്ട്രാറ്റജിയിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഉപാസന കാമിനേനി കൊനിഡെല. ആഗോളതലത്തിൽ ആരോഗ്യ സേവനം നൽകുന്നവർ എന്നതിനപ്പുറം ഒരു ആരോഗ്യ നവീകരണ ശക്തികേന്ദ്രമായി ഇന്ത്യ മാറുകയാണെന്നും കാമിനേനി എടുത്തുപറഞ്ഞു.