/kalakaumudi/media/media_files/2025/06/18/IMG-20250618-WA0011-64dbff48.jpg)
കൊച്ചി : സ്റ്റീൽ ഡോറുകളും എൽഇഡി സ്‌ക്രീനുകളും ഉൾപ്പെടെ 10 വ്യവസായ ശാഖകളുമായി വ്യവസായ രംഗത്ത് ശക്തമായ സാന്നിധ്യമായ ഹവായി ഗ്രൂപ്പ് ഇന്റർനാഷണൽ, മരത്തിനു പകരം സ്റ്റീൽ ഡോർസ് എന്ന ലക്ഷ്യത്തോടെ തങ്ങളുടെ ദീർഘദൂര പദ്ധതിയായ “മിഷൻ 2030” ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ ദക്ഷിണേന്ത്യയിൽ 30-ഓളം എക്‌സ്‌ക്ലൂസീവ് ഷോറൂമുകൾ സ്ഥാപനത്തിനുണ്ട് , കൂടാതെ 10-ലധികം പുതിയ ഷോറൂമുകൾ നിർമ്മാണത്തിലാണ്. മൂന്നു നിർമ്മാണ യൂണിറ്റുകളും നിലവിൽ സ്ഥാപനത്തിനുണ്ട്.
250-ൽ അധികം എക്‌സ്‌ക്ലൂസീവ് ഷോറൂമുകൾ, 10-ൽ അധികം സ്റ്റീൽ ഡോർ, സ്റ്റീൽ വിൻഡോ, എഫ്. ആർ. പി ഡോർ, ഡബ്ലിയു.പി.സി ഡോർ, യുപിവിസി ഡോർ എന്നിവയുടെ ഉൽപ്പാദന യൂണിറ്റുകൾക്കൊപ്പം 5000-ൽ അധികം തൊഴിലവസരങ്ങൾ ആണ് മിഷൻ 2030 ന്റെ മുഖ്യലക്ഷ്യങ്ങൾ.
മിഷന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി പ്രശസ്ത നടൻ റഹ്മാനെ ബ്രാൻഡ് അംബാസിഡറായി ഹവായി ഗ്രൂപ്പ് നിയമിച്ചു. മിഷൻ 2030 ന്റെ ലോഗോയും അതോടൊപ്പം ടി വി സി യും മന്ത്രി പി.രാജീവ് പുറത്തിറക്കി. ഇന്ത്യയിലെ സ്റ്റീൽ ഡോർ വ്യവസായത്തിന്റെ ഭാവിയെക്കുറിച്ചും കൂടാതെ ഗ്രൂപ്പിന്റെ പുതിയ സാങ്കേതിക ദിശയെ കുറിച്ചും ഹവായി ഗ്രൂപ്പ് ചെയർമാൻ പി.മുഹമ്മദ് അലി വിശദമായി അവതരിപ്പിച്ചു. ഹവായിഡോർസ് &വിൻഡോസ് സിഇഒ എം എ, ഷാഹിദ് ഹവായി സ്റ്റീൽ ഡോർസ് എംഡി പി. കെ മുനീർ,ഹവായി എൽ. ഇ. ഡി എംഡി കമറുദ്ധീൻ തുങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.