റീപ്പോ നിരക്കില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്; ഇഎംഐ ഭാരം കുറയില്ല

ഇതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്കില്‍ ഇനി കുറവുണ്ടാകാനുള്ള സാധ്യത മങ്ങി. ഭവന, വാഹന, വ്യക്തിഗത വായ്പാ ഇടപാടുകാരുടെ ഇഎംഐ ഭാരവും കുറയില്ല.

author-image
Biju
New Update
reserve

ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതുപോലെ അടിസ്ഥാന പലിശ നിരക്കില്‍ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റീപ്പോ നിരക്ക് 5.50 ശതമാനത്തില്‍ നിലനിര്‍ത്തി. ഇതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്കില്‍ ഇനി കുറവുണ്ടാകാനുള്ള സാധ്യത മങ്ങി. ഭവന, വാഹന, വ്യക്തിഗത വായ്പാ ഇടപാടുകാരുടെ ഇഎംഐ ഭാരവും കുറയില്ല.

ഫെബ്രുവരിയിലും ഏപ്രിലിലും ജൂണിലുമായി റീപ്പോ നിരക്ക് ഒരു ശതമാനം കുറച്ചിരുന്നു. ഓഗസ്റ്റിലെ യോഗത്തിലും കുറയ്ക്കാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താരിഫ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ഇന്ത്യയ്‌ക്കെതിരെ താരിഫ് പോര് കടുപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പലിശനിരക്കുകള്‍ നിലനിര്‍ത്താനുള്ള പണനയ നിര്‍ണയ സമിതിയുടെ (എംപിസി) തീരുമാനം. 

പണനയം സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ 'നിലപാട്' (സ്റ്റാന്‍സ്) ന്യൂട്രല്‍ ആയി നിലനിര്‍ത്താനും എംപിസി ഐകകണ്‌ഠ്യേന തീരുമാനിച്ചെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

 

RBI