ബാങ്കില്‍ ഭവന വായ്പയ്ക്ക് ഉയര്‍ന്ന പലിശയോ? കുറഞ്ഞ ഇഎംഐയില്‍ ലോണ്‍ കിട്ടാനുള്ള വഴികളിതാ;

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പരമ്പരാഗതമല്ലാത്ത വരുമാന സ്രോതസ്സുകളുള്ളവര്‍ക്കും ബാങ്കുകളുടെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്.

author-image
Jayakrishnan R
New Update
MONEY

 

 

ജനുവരി മുതല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 1% (100 ബേസിസ് പോയിന്റ്) കുറവ് വരുത്തിയത് ഭവന വായ്പയെടുക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. സാധാരണയായി, ബാങ്കുകളെയാണ് ആളുകള്‍ ഭവന വായ്പകള്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍, ഭവന ധനകാര്യ സ്ഥാപനങ്ങള്‍ (ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ ) ഈ രംഗത്ത് ശക്തമാണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പരമ്പരാഗതമല്ലാത്ത വരുമാന സ്രോതസ്സുകളുള്ളവര്‍ക്കും ബാങ്കുകളുടെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്.
 
ഇങ്ങനെയുള്ളവരെയാണ് ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ ആകര്‍ഷിക്കുന്നത്. കാരണം, ബാങ്കുകളെ അപേക്ഷിച്ച് ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ക്ക് ലളിതമായ യോഗ്യതാ മാനദണ്ഡങ്ങളാണ് ഉള്ളത്.

ഭവന വായ്പകള്‍ നല്‍കുക എന്നതാണ് ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ പ്രധാന ലക്ഷ്യം. തുടക്കത്തില്‍ നാഷണല്‍ ഹൗസിങ് ബാങ്കിന്റെ (NHB) നിയന്ത്രണത്തിലായിരുന്ന ഇവ, 2019-ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലായി. എന്നിരുന്നാലും, ചില നിയന്ത്രണാധികാരങ്ങള്‍ ഇപ്പോഴും നാഷണല്‍ ഹൗസിങ് ബാങ്കിന്റെ പക്കലാണ്.

 

EMI business