ന്യൂഡല്‍ഹി: ഇരുചക്രവാഹന വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ ഏറ്റവും അധികം ഇരുചക്രവാഹനങ്ങള്‍ വിറ്റുപോയ വര്‍ഷമായിരുന്നു 2024. 1,89,12,959 ഇരുചക്രവാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്.
വില്‍പനയില്‍ 10.78% വളര്‍ച്ച രേഖപ്പെടുത്തി. വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് പുറത്തുവിട്ട കണക്കു പ്രകാരമാണിത്. ഹീറോ മോട്ടോകോര്‍പ്പാണ് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഇരുചക്രവാഹനങ്ങള്‍ വിറ്റത്, 54,87,778 എണ്ണം.
ഹോണ്ട മോട്ടര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 47,97,974 വാഹനങ്ങളും ടിവിഎസ് 32,38,852 വാഹനങ്ങളും വിറ്റഴിച്ചു. ഗ്രാമീണ മേഖലയിലാണ് ഏറ്റവും അധികം ഇരുചക്രവാഹന വില്‍പന നടന്നത്.