തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ചൊവ്വാഴ്ച നേരിയ സ്വര്‍ണവില ഇടിവുണ്ടായിരുന്നു. ഇന്നലെ പവന് 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വിപണി വില 53,680 രൂപയാണ്.
ചൊവ്വാഴ്ച 80 രൂപയാണ് പവന് കുറഞ്ഞത്. അഞ്ച് ദിവസത്തിന് ശേഷമാണു സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. വലിയ തോതിലുള്ള നിക്ഷേപവും, ലാഭം എടുക്കലും തുടരുന്നതിനാല്‍, സ്വര്‍ണ്ണവില ഇനിയും ഉയരും എന്നുള്ളസൂചനയാണ് ഉള്ളത്. സംസ്ഥാനത്ത് വിവാഹ സീസണ്‍ തുടങ്ങിയതോടെ ജ്വല്ലറികളില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6,710 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,550 രൂപയാണ്. വെള്ളിയുടെ വില മാറ്റമില്ല. കഴിഞ്ഞ ദിവസം ഒരു രൂപ വര്‍ധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 92 രൂപയാണ്.