യുപിഐ വ്യാപാര ഇടപാടുകളില്‍ ഉയര്‍ച്ച

വഴിയോര കച്ചവടങ്ങളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും മുതല്‍ വന്‍കിട ഇടപാടുകളിലും സര്‍ക്കാര്‍ സേവനങ്ങളിലും വരെ യു.പി.ഐ ഇടപാടുകളുടെ എണ്ണം കുതിച്ചുയരുകയാണ്.

author-image
Athira Kalarikkal
New Update
upi-payment-new

Representational Image

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേയ്‌സിലൂടെയുള്ള(യു.പി.ഐ) വ്യാപാര ഇടപാടുകള്‍ കുതിച്ചുയരുന്നു. നടപ്പുവര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ യു.പി.ഐ പ്‌ളാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് 15,547 കോടി ഇടപാടുകളാണ് നടന്നതെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇടപാടുകളുടെ മൂല്യം റെക്കാഡ് ഉയരമായ 223 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വഴിയോര കച്ചവടങ്ങളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും മുതല്‍ വന്‍കിട ഇടപാടുകളിലും സര്‍ക്കാര്‍ സേവനങ്ങളിലും വരെ യു.പി.ഐ ഇടപാടുകളുടെ എണ്ണം കുതിച്ചുയരുകയാണ്.

വിദേശ രാജ്യങ്ങളിലും യു.പി.ഐ, റുപ്പേയ് കാര്‍ഡ് എന്നിവയുടെ ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനയാണ് ദൃശ്യമാകുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. യു.എ.ഇ, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫ്രാന്‍സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ യു.പി.ഐ വിപുലമായി ഉപയോഗിക്കുന്നു. 

2016ല്‍ തുടക്കമിട്ട യു.പി.ഐ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയുടെ പേയ്മെന്റ് സംവിധാനങ്ങളില്‍ വിപ്‌ളവകരമായ മാറ്റങ്ങളാണ് വരുത്തിയത്. ഒക്ടോബറില്‍ മാത്രം 1,658 വ്യാപാര ഇടപാടുകളാണ് യു.പി.ഐ ഉപയോഗിച്ച് നടന്നത്. ഇതിന്റെ മൂല്യം 23.49 ലക്ഷം കോടി രൂപയാണ്. നിലവില്‍ യു.പി.ഐ സംവിധാനത്തില്‍ 663 ബാങ്കുകളുടെ ധനകാര്യ സേവനങ്ങളാണ്.

upi transactions Business News