പേരൂര്‍ക്കട: എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്, വേസ്റ്റ് മാനേജ്‌മെന്റ് ഡിവിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. കൊക്കോട് കോളനിയിലെ റോഡും പരിസരവുമാണ് ശുചീകരിച്ചത്. കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് കൊക്കോട് കോളനിയില്‍ നടപ്പിലാക്കാന്‍ തുടങ്ങുന്ന സമഗ്ര മാലിന്യ പരിപാലന പദ്ധതിയുടെ ആദ്യഘട്ടമായിട്ടാണ് ഈ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചത്.
ജൈവമാലിന്യ സംസ്‌കരണ ഉപാധി സ്ഥാപിക്കല്‍, അജൈവ മാലിന്യ ശേഖരണം, മെന്‍സ്ട്രുല്‍ കപ്പ് വിതരണം, വനിതകള്‍ക്ക് ബിസിനസ് സംരംഭം തുടങ്ങിയവയാണ് ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍. തിരുവനന്തപുരം കോര്‍പറേഷന്‍, കോളനി നിവാസികള്‍, എംജി കോളേജിലെ എന്‍.എസ്.എസ്. സ്റ്റുഡന്റസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ സതികുമാരി പരിപാടി ഉദ്ഘാടനം ചെയ്തു.