പ്രതീക്ഷ മങ്ങി, സ്വർണ വില വീണ്ടും ഉയർന്നു, ഒരു പവന് 69,760  രൂപ

ഒരു മാസത്തിന് ശേഷം സ്വർണവില 69,000 ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 69,760  രൂപയാണ്. ഇന്നലെ പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.

author-image
Anitha
New Update
gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില ഉയർന്നു. പവന് 880  രൂപയാണ് കൂടിയത് ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69,000 ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 69,760  രൂപയാണ്.

ഇന്നലെ പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്ന് വില വർധിച്ചതോടെ വില കുറയുമെന്ന പ്രതീക്ഷയ്‌ക്കാണ്‌ മങ്ങലേറ്റത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7185 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

Gold Rate Kerala gold rate