/kalakaumudi/media/media_files/2025/01/20/XH4New6KZ8nzIvplyPae.jpg)
Representational Image
മുംബൈ: ആളുകളുടെ ഇടയില്‍ ഹോട് വീല്‍സ് ഒരു ട്രന്‍ഡ് ആയി മാറിയിരിക്കുകയാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ടോയ് ബ്രാന്‍ഡ് ആണ് ഹോട് വീല്‍സ്. കുട്ടികള്‍ക്ക് പുറമെ കുട്ടിക്കാലെത്തെ ഓര്‍മ പുതുക്കാനോ അല്ലെങ്കില്‍ ടോയ് കാറിനോട് ഉള്ള ഇഷ്ടത്തിലും മുതിര്‍ന്നവരും ഇതിന് അഡിക്റ്റഡ് ആണ്.
ചിലര്‍ക്ക് ടോയ് വാഹനങ്ങളുടെ കളക്ഷന്‍ തന്നെയുണ്ട്. മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് അതി പിന്തുടരുന്നവരുമുണ്ട്. കളിപ്പാട്ട വിപണി ഇന്ത്യയില്‍ വലിയ വളര്‍ച്ച കൈവരിക്കുന്ന ഒരു സമയമാണിത്. 2021 വരെ ഇന്ത്യയിലെ 80% കളിപ്പാട്ടവും ചൈനയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തിരുന്നത്.
ചൈന ഉത്പന്നങ്ങള്‍ ബി.ഐ.എസ് നിലവാരം പുലര്‍ത്താതനിനാല്‍ ഇറക്കുമതി ഗണ്യമായി കുറഞ്ഞു. കൂടാതെ ഹോട്ട് വീല്‍സ് പോലുള്ള ആഗോള ബ്രാന്‍ഡുകള്‍ പോലും താല്‍ക്കാലിക തടസ്സങ്ങള്‍ നേരിട്ടു. ഇന്ത്യന്‍ സര്‍ക്കാര്‍ 2023 ബജറ്റില്‍ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തീരുവ 60% ല്‍ നിന്ന് 70% ആയി ഉയര്‍ത്തി.
ഇതോടെ ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി 2018-19 ല്‍ 203.46 മില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ 325.72 മില്യണ്‍ ഡോളറായി 60 ശതമാനം ഉയര്‍ന്നു. 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 സാമ്പത്തിക വര്‍ഷം വരെ കയറ്റുമതിയില്‍ 239% വര്‍ദ്ധനവിന് ഇന്ത്യയുടെ കളിപ്പാട്ട മേഖല സാക്ഷ്യം വഹിച്ചു.