ഇന്ത്യയില്‍ 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ മെര്‍സ്‌ക്

ഗുജറാത്തിലെ പിപാവാവ് ടെര്‍മിനല്‍ വിപുലീകരണം, മഹാരാഷ്ട്രയിലെ വധ്വാന്‍ തുറമുഖത്തെ കണ്ടെയ്നര്‍ ടെര്‍മിനല്‍ വികസനം, ഇന്ത്യയിലെ ലോജിസ്റ്റിക്‌സ് വിഭാഗം എന്നിവയിലാണ് നിക്ഷേപം ശ്രദ്ധ കേന്ദ്രീകരിക്കുക.

author-image
Biju
New Update
hghg

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ വമ്പന്‍ നിക്ഷേപത്തിന് ആഗോള ഷിപ്പിങ് ഭീമന്‍മാരായ എപി മുള്ളര്‍ മെര്‍സ്‌ക് . തുറമുഖങ്ങള്‍, ടെര്‍മിനലുകള്‍, ലാന്‍ഡ്സൈഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലാണ് 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതെന്ന് എപിഎം ടെര്‍മിനല്‍സ് സിഇഒ കീത്ത് സ്വെന്‍ഡ്സെന്‍ ഇക്കണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഗുജറാത്തിലെ പിപാവാവ് ടെര്‍മിനല്‍ വിപുലീകരണം, മഹാരാഷ്ട്രയിലെ വധ്വാന്‍ തുറമുഖത്തെ കണ്ടെയ്നര്‍ ടെര്‍മിനല്‍ വികസനം, ഇന്ത്യയിലെ ലോജിസ്റ്റിക്‌സ് വിഭാഗം എന്നിവയിലാണ് നിക്ഷേപം ശ്രദ്ധ കേന്ദ്രീകരിക്കുക.

നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതായി കീത്ത് സ്വെന്‍ഡ്സെന്‍ പറഞ്ഞു. തുറമുഖങ്ങളിലും ടെര്‍മിനലുകളിലും, ലാന്‍ഡ്സൈഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിലും ഏകദേശം 5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ അവസര പൈപ്പ്ലൈന്‍ കാണുന്നു. 

ഉപഭോക്താക്കള്‍ക്ക് അവരുടെ മുഴുവന്‍ വിതരണ ശൃംഖല ആവശ്യങ്ങളും ഒരിടത്ത് ആക്സസ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ലോജിസ്റ്റിക്‌സ് ചിലവ് കുറയ്ക്കാന്‍ കഴിയും. തുറമുഖം കൈകാര്യം ചെയ്യല്‍, ഗതാഗത മാര്‍ഗ്ഗങ്ങള്‍, വെയര്‍ഹൗസിംഗ്, വിതരണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.