പ്രതീകാത്മക ചിത്രം
കൊച്ചി: വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഐ.സി.ഐ.സി.ഐ. ബാങ്ക് പ്രീമിയം പ്രീപെയ്ഡ് ഫോറെക്സ് കാര്‍ഡായ സഫീറോ ഫോറെക്സ് കാര്‍ഡ് അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഈ കാര്‍ഡിലൂടെ നിരവധി സൗകര്യങ്ങളാണ് ലഭിക്കുക.
കറന്‍സികള്‍ക്കിടയിലെ മാര്‍ക്കപ്പ് ചാര്‍ജ് ഇല്ലാതെ 15 കറന്‍സികളില്‍ ഇടപാട് നടത്താന്‍ ഇതിലൂടെ കഴിയും. 15,000 രൂപയുടെ പ്രവേശന ആനുകൂല്യം അടക്കമുള്ള മറ്റ് നേട്ടങ്ങളും ഉണ്ടാകും. മൊബൈല്‍ പേ, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയവയിലൂടെ മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും തത്ക്ഷണം പണം റീലോഡ് ചെയ്യാനും ഇതിലൂടെ സാധിക്കും.