ഐ.സി.ഐ.സി.ഐ. ബാങ്കില്‍ സ്മാര്‍ട്ട് ലോക്ക് സംവിധാനം

'ഐ മൊബൈല്‍ പേ'-യില്‍ ലഭ്യമായ ഈ സൗകര്യം ഫോണോ ഇ-മെയിലോ വഴി കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവിന്റെ സഹായം തേടാതെ തന്നെ പ്രയോജനപ്പെടുത്താം.

author-image
anumol ps
Updated On
New Update
icici bank

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 ന്യൂഡല്‍ഹി: പുതിയ സ്മാര്‍ട്ട് ലോക്ക് സംവിധാനം അവതരിപ്പിച്ച് ഐ.സി.ഐ.സി.ഐ. ബാങ്ക്. വിവിധ ബാങ്കിങ് സേവനങ്ങള്‍ തത്സമയം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സഹായിക്കുന്ന സ്മാര്‍ട്ട് ലോക്ക് സംവിധാനത്തിനാണ് ബാങ്ക് തുടക്കം കുറിക്കുന്നത്. 'ഐ മൊബൈല്‍ പേ'-യില്‍ ലഭ്യമായ ഈ സൗകര്യം ഫോണോ ഇ-മെയിലോ വഴി കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവിന്റെ സഹായം തേടാതെ തന്നെ പ്രയോജനപ്പെടുത്താം.

ഇന്റര്‍നെറ്റ് ബാങ്കിങ്, യു.പി.ഐ., ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഇതിലൂടെ ലോക്കോ അണ്‍ലോക്കോ ചെയ്യാം.ഉപഭോക്താക്കളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് ഇത്തരമൊരു ശ്രമമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടിലും കാര്‍ഡുകളിലും അനധികൃത ഇടപാട് ഉണ്ടായാല്‍ ഈ സംവിധാനം ഉപയോഗിക്കാം. 

 

 

smart lock system icici bank