/kalakaumudi/media/media_files/2025/07/26/img-20250726-wa0033-2025-07-26-12-00-07.jpg)
ഗോവ : ഐസിഎൽ ഫിൻകോർപ്പിന്റെ ഗോവ റീജിയണൽ ഓഫീസിന്റെയും അഞ്ച് പുതിയ ബ്രാഞ്ചുകളുടെയും, NIDCC ഹെൽപ്പ് സെന്ററിന്റെയും ഉദ്ഘാടനം ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിർവഹിച്ചു. പടിഞ്ഞാറൻ ഇന്ത്യയിലേക്കുള്ള ഐസിഎൽ ഫിൻകോർപ്പിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐസിഎൽ ഗോവയിൽ പ്രവർത്തനമാരംഭിച്ചത്..
ചടങ്ങിൽ ഐസിഎൽ ഫിൻകോർപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറും LACTC-യുടെ ഗുഡ്‌വിൽ അംബാസഡറുമായ അഡ്വ. കെ.ജി. അനിൽകുമാർ, ഹോൾടൈം ഡയറക്ടറും സി.ഇ.ഒ യുമായ ഉമാ അനിൽകുമാർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത്, സി എഫ് ഒ മാധവൻകുട്ടി തേക്കേടത്ത്, എച്ച്. ആർ ഹെഡ് സാം എസ്. മാലിയേക്കൽ, ഇന്ത്യൻ ദേശീയ വ്യവസായ വികസന കൗൺസിലിന്റെ (NIDCC) നാഷണൽ അഡ്മിനിസ്ട്രേറ്ററായ സുബീഷ് വാസുദേവ് എന്നിവർ പങ്കെടുത്തു..
പുതിയ ബ്രാഞ്ചുകളും സേവനങ്ങളും:
പനാജി, മർഗാവോ, വാസ്‌കോ, മാപ്പുസ, പോണ്ട എന്നീ സ്ഥലങ്ങളിലാണ് പുതിയ ബ്രാഞ്ചുകൾ തുറന്നിരിക്കുന്നത്. ഐസിഎൽ ഫിൻകോർപ്പിന്റെ മികച്ച സാമ്പത്തിക സേവനങ്ങൾ ഗോവയിലുടനീളം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
NIDCC ഹെൽപ്പ് സെന്റർ:
ഭാരത സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗൺസിൽ കമ്മിറ്റിയുടെ (NIDCC) നാഷണൽ ലെൻഡിംഗ് പാർട്ണറായി ഐസിഎൽ ഫിൻകോർപ്പ് അടുത്തിടെ നിയമിക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഒരു NIDCC ഹെൽപ്പ് സെന്ററും പുതിയ ബ്രാഞ്ചുകൾക്കൊപ്പം ഐസിഎൽ ഫിൻകോർപ്പ് ആരംഭിച്ചു. പ്രാദേശിക സംരംഭകർക്കും ചെറുകിട കച്ചവടക്കാർക്കും സർക്കാർ പദ്ധതികൾ കൂടുതൽ ഫലപ്രദമായി ലഭ്യമാക്കാൻ സഹായിക്കുന്ന ഒരു പ്രത്യേക സഹായ സംവിധാനമാണിത്. ഇത് ഐസിഎൽ ഫിൻകോർപ്പിന്റെ വിശ്വാസ്യതയും രാജ്യത്തെ സാമ്പത്തികമായി മുന്നോട്ട് നയിക്കുന്നതിനുള്ള പ്രതിബദ്ധതയും തെളിയിക്കുന്നു.
സാമൂഹിക പ്രതിബദ്ധത:
ഉദ്ഘാടനത്തോടനുബന്ധിച്ച് ഐസിഎൽ ഫിൻകോർപ്പ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള CSR/ചാരിറ്റി പ്രവർത്തനങ്ങളും നടത്തി. 100 അനാഥ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സഹായം ഉൾപ്പെടെയുള്ള എല്ലാ ചിലവുകളും ഏറ്റെടുക്കുകയും, സ്ത്രീകളുടെ ഉന്നമനത്തിനായി 25 തയ്യൽ മെഷീനുകൾ, 500 റൈസ് കിറ്റുകൾ എന്നിവ വിതരണം ചെയ്യുകയും ചെയ്തു.
30 വർഷത്തിലേറെയായി വിശ്വസ്തവും ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളെ മുൻനിർത്തിയുള്ളതുമായ സേവനങ്ങളിലൂടെയാണ് ഐസിഎൽ ഫിൻകോർപ്പ് പ്രവർത്തിച്ചുവരുന്നത്. ഗോവയിലെ പുതിയ റീജിയണൽ ഓഫീസിന്റെയും അഞ്ച് പുതിയ ബ്രാഞ്ചുകളുടെയും ആരംഭം ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും മികച്ചതുമായ ധനകാര്യ സേവനങ്ങൾ നൽകാനുള്ള ഐസിഎൽ ഫിൻകോർപ്പിന്റെ ലക്ഷ്യത്തിന് ശക്തി പകരുന്നു. അഡ്വ. കെ.ജി. അനിൽകുമാറിന്റെയും ഉമാ അനിൽകുമാറിന്റെയും നേതൃത്വത്തിൽ, ഗോവയിലെ ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും കഴിയുന്ന സമയബന്ധിതവും വിശ്വാസയോഗ്യവുമായ സാമ്പത്തിക പരിഹാരങ്ങളാണ് ഐസിഎൽ ഫിൻകോർപ്പ് വാഗ്ദാനം ചെയ്യുന്നത്.