ദുബായിൽ ഐസിഎൽ ഗ്രൂപ്പിന് പുതിയ കോർപ്പറേറ്റ് ആസ്ഥാനം; പ്രവർത്തനം മിഡിൽ ഈസ്റ്റിലും കൂടുതൽ വിപുലീകരിക്കുന്നു

ഐസിഎൽ ഗ്രൂപ്പിന്റെ ഭാവി വളർച്ചയ്ക്ക് ദുബായ് നഗരം വലിയ സാധ്യതകളാണ് നൽകുന്നതെന്നും ഇന്ത്യയിലെന്നപോലെ തന്നെ മിഡിൽ ഈസ്റ്റിലും പ്രവർത്തനം ശക്തമാക്കുമെന്നും അഡ്വ. കെ. ജി. അനിൽ കുമാർ അറിയിച്ചു.

author-image
Shibu koottumvaathukkal
New Update
IMG-20251209-WA0019

ദുബായ്: 35 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ഐസിഎൽ ഗ്രൂപ്പ് ദുബായിലെ ഊദ് മെഹ്‌തയിൽ നവീകരിച്ച കോർപ്പറേറ്റ് ആസ്ഥാനം പ്രവർത്തനമാരംഭിച്ചു. ഇന്ത്യയിലെ മുൻനിര NBFC അടക്കമുള്ള ഐസിഎൽ ഗ്രൂപ്പ് ഇതോടെ മിഡിൽ ഈസ്റ്റിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.

ഓഫീസ് കോർട്ട് കെട്ടിടത്തിലെ വിശാലമായ നിലകളിലായി ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഈ ആസ്ഥാന മന്ദിരം സജ്ജീകരിച്ചിരിക്കുന്നത്. കരീബിയൻ രാജ്യങ്ങളുടെ ഗുഡ്‌വിൽ അംബാസഡറും ഐസിഎൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു.

വിപുലമായ ബിസിനസ് മേഖലകൾ

2018-ൽ ദുബായിൽ പ്രവർത്തനം ആരംഭിച്ച ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ് ഇപ്പോൾ എട്ടാം വർഷത്തിലേക്ക് കടക്കുകയാണ്. 200-ലധികം ജീവനക്കാരുള്ള പുതിയ കോർപ്പറേറ്റ് ഓഫീസിൽ 

* ഐസിഎൽ ഇൻവെസ്റ്റ്മെന്റ് സർവീസസ്.

* ഐസിഎൽ ഗോൾഡ് ട്രേഡിംഗ്.

* ഐസിഎൽ റിയൽ എസ്റ്റേറ്റ് ആൻഡ് പ്രോപ്പർട്ടീസ്.

* ഐസിഎൽ ലാമ ഡെസേർട്ട് സഫാരി.

* ഐസിഎൽ മറൈൻ ടൂറിസം.

* ഐസിഎൽ ട്രാവൽ ആൻഡ് ടൂറിസം.

* ഐസിഎൽ ബാങ്കിംഗ് ചാനൽ പാർട്ണർ സേവനങ്ങൾ.

* ഐസിഎൽ ഹോസ്പിറ്റാലിറ്റി വിഭാഗം തുടങ്ങിയ  വിവിധ ബിസിനസ് മേഖലകൾ ആണ് പ്രവർത്തിക്കുന്നത്.

icl

ആഗോളതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യം

ഐസിഎൽ ഗ്രൂപ്പിന്റെ ഭാവി വളർച്ചയ്ക്ക് ദുബായ് നഗരം വലിയ സാധ്യതകളാണ് നൽകുന്നതെന്നും ഇന്ത്യയിലെന്നപോലെ തന്നെ മിഡിൽ ഈസ്റ്റിലും പ്രവർത്തനം ശക്തമാക്കുമെന്നും അഡ്വ. കെ. ജി. അനിൽ കുമാർ അറിയിച്ചു. ദുബായിയെ ആസ്ഥാനമാക്കി യുകെ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ ലക്ഷ്യം. സുതാര്യതയുടെയും ധാർമ്മികതയുടെയും അടിസ്ഥാനത്തിലാണ് ഐസിഎൽ ഗ്രൂപ്പിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ ടൂറിസം രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താനായി, യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് ചെയ്ത ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ് ദുബായിയെ ഹബ്ബാക്കി വേൾഡ് വൈഡ് ഓപ്പറേഷനുകൾ ഏകോപിപ്പിക്കും.

കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനൊപ്പം സൗദി അറേബ്യ ഉൾപ്പെടെയുള്ള മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയാണെന്ന് ഐസിഎൽ ഗ്രൂപ്പ് ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ ശ്രീ അമൽജിത്ത് എ. മേനോൻ അറിയിച്ചു. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് വിശ്വസ്തവും ഗുണമേന്മയുള്ളതുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനൊപ്പം, ആഗോളതലത്തിൽ ശക്തമായ ബ്രാൻഡിംഗ് ഉറപ്പുവരുത്തുകയെന്നതാണ് ഐസിഎൽ ഗ്രൂപ്പിന്റെ ദീർഘകാല ലക്ഷ്യം.

പിന്നിലെ ചാലകശക്തി

ഐസിഎൽ ഗ്രൂപ്പിന്റെ വിജയത്തിന് പിന്നിലെ പ്രധാന ചാലകശക്തി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. ജി. അനിൽ കുമാറാണ്. സ്വാതന്ത്ര്യസമര സേനാനിയായ എരേക്കാത്ത് ഗോവിന്ദൻ മേനോന്റെ മകനായ അദ്ദേഹം റിയൽ എസ്റ്റേറ്റ്, ടൂർസ് ആൻഡ് ട്രാവൽ, ഫാഷൻ, ഹെൽത്ത് കെയർ തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഗ്രൂപ്പിന്റെ പ്രവർത്തനം വിപുലീകരിക്കാൻ നിർണായക പങ്ക് വഹിച്ചു. ഔദ്യോഗിക ജീവിതത്തിനിടയിലും പാവപ്പെട്ടവർക്കും കലാകാരന്മാർക്കും സഹായം എത്തിക്കുന്നതിനായി ഐസിഎൽ ചാരിറ്റി പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ ശ്രദ്ധ പുലർത്തുന്നുണ്ട്.

dubai icl