കുറഞ്ഞ ചെലവിൽ ഇന്റർനാഷണൽ ടൂർ പാക്കേജുമായി ഐ.സി.എൽ ടൂർസ് ആൻറ് ട്രാവൽസ് തൃശ്ശൂരിൽ പ്രവർത്തനം തുടങ്ങി

മലയാളികളുടെ സഞ്ചാര പ്രിയം കണക്കിലെടുത്ത് നിരവധി ജനപ്രിയ വിദേശ ടൂറിസം കേന്ദ്രങ്ങളിലേക്ക് അവധിക്കാല പാക്കേജുകൾ ഐ.സി.എൽ ടൂർസ് ആൻറ് ട്രാവൽസ് ഒരുക്കിയിട്ടുണ്ടെന്ന് ഐ.സി.എൽ ടൂർസ് ആൻറ് ട്രാവൽസ് എം.ഡി ഉമ അനിൽകുമാർ പറഞ്ഞു.

author-image
Shibu koottumvaathukkal
New Update
IMG-20250708-WA0006

തൃശ്ശൂർ : ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ടൂർ ഓപ്പറേറ്ററായ ഐ.സി.എൽ ടൂർസ് ആൻറ് ട്രാവൽസ് തൃശ്ശൂരിൽ പ്രവർത്തനം തൂടങ്ങി. ഐ.സി.എൽ ഗ്രൂപ്പ് എം.ഡിയും ചെയർമാനുമായ അഡ്വക്കേറ്റ് കെ.ജി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഐ.സി.എൽ ടൂർസ് ആൻറ് ട്രാവൽസിൻറെ കേരളത്തിലെ ഹെഡ് ഓഫിസ് ആണ് തൃശ്ശൂരിൽ പ്രവർത്തനം ആരംഭിച്ചത്. തൃശ്ശൂരിൽ അഞ്ച് ഓഫിസുകൾ കൂടി ഉടനേ പ്രവർത്തനം ആരംഭിക്കുമെന്ന് കെ.ജി.അനിൽകുമാർ പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ തന്നെ കൊച്ചി ഉൾപ്പടെയുള്ള കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

IMG-20250708-WA0003

2018 മുതൽ യു.എ.യിൽ പ്രവർത്തിക്കുന്ന ഐ.സി.എൽ ടൂർസ് ആൻറ് ട്രാവൽസിന് ഐക്യരാഷ്ട്രയുടെ വേൾസ് ടൂറിസം ഓർഗനൈസേഷനിൽ ( UNWTO) അഫിലിയേഷനുണ്ട്.യു.എ.യിൽ ഡെസേർട്ട് സഫാരി ടൂറിസത്തിലും മറൈൻ ടൂറിസത്തിലും നിർണായക പങ്കാളിത്വം വഹിക്കുന്നതിനോടൊപ്പം, പാക്കേജ് ടൂറിസം, ടിക്കറ്റ് ബുക്കിങ്ങ്, വിസ സർവ്വീസ് സേവനങ്ങളും ഐ.സി.എൽ ടൂറിസം ആൻറ് ട്രാവൽസ് നൽകുന്നുണ്ട്. ഇതിനായി വിസ സർവീസ് കേന്ദ്രമായ അമർ ( AMER) സെൻറർ ഐ.സി.എല്ലിൻറെ അധീനതയിൽ ദുബായിൽ പ്രവർത്തിക്കുന്നുണ്ട്.

 

 

മലയാളികളുടെ സഞ്ചാര പ്രിയം കണക്കിലെടുത്ത് നിരവധി ജനപ്രിയ വിദേശ ടൂറിസം കേന്ദ്രങ്ങളിലേക്ക് അവധിക്കാല പാക്കേജുകൾ ഐ.സി.എൽ ടൂർസ് ആൻറ് ട്രാവൽസ് ഒരുക്കിയിട്ടുണ്ടെന്ന് ഐ.സി.എൽ ടൂർസ് ആൻറ് ട്രാവൽസ് എം.ഡി ഉമ അനിൽകുമാർ പറഞ്ഞു.  ഉദ്ഘാടന ചടങ്ങിൽ തൃശ്ശൂർ മേയർ എം.കെ.വർഗീസ്, കെ.ബാലചന്ദ്രൻ എം.എൽ.എ, ചേമ്പർ ഓഫ് കൊമേഴ്സ് സെക്രട്ടറി സോളി തോമസ് എന്നിവർ പങ്കെടുത്തു.ഭിന്നശേഷിക്കാരായ 10 വിദ്യാർത്ഥികൾക്ക് ആദ്യമായി വിമാന യാത്ര നടത്തുന്നതിന് വേണ്ടിയുള്ള ടിക്കറ്റുകൾ ചടങ്ങിൽ  കൈമാറി.

 

air travel