/kalakaumudi/media/media_files/2024/10/17/UxuEDTIIgMuZboY2oFjb.jpg)
ചെന്നൈ: ആഗോള ഉത്പന്ന എൻജിനിയറിംഗ് സേവന കമ്പനിയായ എക്സ്പെരിയോണിന്റെ ഭൂരിഭാഗം ഓഹരികളും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് അധിഷ്ഠിത ഡിജിറ്റൽ എൻജിനിയറിംഗ് കമ്പനിയായ ഇഡിയം ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ഇരുകമ്പനികളും തമ്മിൽ കരാറിൽ ഒപ്പുവച്ചു.ലോകത്തിലെ പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നായ ഇക്യുടിയുടെ പിന്തുണയുള്ള സ്ഥാപനമാണ് ഇഡിയം. വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് എക്സ്പെരിയോണിന്റെ മുഖ്യ ഉപഭോക്താക്കൾ.