രാജ്യാന്തര വിപണിയില്‍ റബര്‍ നഷ്ടത്തില്‍

ചൈനീസ് ഓട്ടോമൊബൈല്‍ മേഖലയില്‍ റബറിന് ആവശ്യം കുറഞ്ഞതോടെ ടയര്‍ ഭീമന്‍മാര്‍ ചരക്ക് സംഭരണ രംഗത്ത് നിന്ന് വിട്ടുനിന്നത് ഏഷ്യയിലെ മുന്‍ നിര വിപണികളില്‍ റബറിന് തിരിച്ചടിയായി.

author-image
Prana
New Update
RUBBER

രാജ്യാന്തര വിപണിയില്‍ റബര്‍ നഷ്ടത്തില്‍. ടയര്‍ ഭീമന്‍മാര്‍ ചരക്ക് സംഭരണ രംഗത്ത് നിന്ന് വിട്ടുനിന്നത് ഏഷ്യയിലെ മുന്‍ നിര വിപണികളില്‍ റബറിന് തിരിച്ചടിയായി.രാജ്യാന്തര വിപണിയില്‍ റബര്‍ പ്രതിവാര നഷ്ടത്തില്‍. ചൈനീസ് ഓട്ടോമൊബൈല്‍ മേഖലയില്‍ റബറിന് ആവശ്യം കുറഞ്ഞതോടെ ടയര്‍ ഭീമന്‍മാര്‍ ചരക്ക് സംഭരണ രംഗത്ത് നിന്ന് വിട്ടുനിന്നത് ഏഷ്യയിലെ മുന്‍ നിര വിപണികളില്‍ റബറിന് തിരിച്ചടിയായി.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ വീണ്ടും ഇളവ് വരുത്തിയത് ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിനെ കൂടുതല്‍ ശക്തമാക്കിയതോടെ യെന്നിന് തിരിച്ചടിനേരിട്ടു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ് വിനിമയ വിപണിയില്‍ യെന്നിന്റ ഇടപാടുകള്‍ നടക്കുന്നത്, വാരാന്ത്യം 157.90 ലേയ്ക്ക് ഇടിഞ്ഞത് ഒരു വിഭാഗം വിദേശ നിക്ഷേപകരെ ജപ്പാന്‍ ഒസാക്ക എക്‌സ്‌ചേഞ്ചില്‍ റബറിന്റ വില തകര്‍ച്ചയെ ചെറിയ അളവില്‍ തടയാന്‍ ഉപകരിച്ചു.
റബര്‍ ഉല്‍പാദനം ഉയര്‍ന്നങ്കിലും പുതിയ ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കാന്‍ കഴിഞ്ഞവാരും ഉല്‍പാദകര്‍ തയ്യാറായില്ല, അതേ സമയം ക്രിസ്മസ് ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ചെറുകിട കര്‍ഷകര്‍ ഈ വാരം ഷീറ്റും ലാറ്റക്‌സും വിപണിയില്‍ ഇറക്കാന്‍ സാധ്യത. നാലാം ഗ്രേഡ് കിലോ 189 രൂപയിലും ലാറ്റക്‌സ് 116 രൂപയിലുമാണ്. 

 

rubber