/kalakaumudi/media/media_files/2025/07/23/img-20250723-wa0008-2025-07-23-09-33-47.jpg)
കൊല്ലം: ജില്ലയുടെ സ്വകാര്യ ആരോഗ്യമേഖലയിൽ എന്നും ലോകോത്തര സജ്ജീകരണങ്ങൾക്ക് പേര് കേട്ട ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വി.ഐ.പി ,എ.സി, നോർമൽ റൂമുകളുടെ ഉദ്‌ഘാടനം ട്രാവൻകൂർ മെഡിസിറ്റി ചെയർമൻ എ.എ സലാമും, സെക്രട്ടറി അബ്ദുൽ സലാമും ചേർന്ന് നിർവ്വഹിച്ചു.
ചടങ്ങിൽ ട്രാവൻകൂർ മെഡിസിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുസമ്മിൽ എ സലാം ഏവർക്കും സ്വാഗതം അറിയിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിക്കുകയും ചെയ്തു കൂടാതെ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻസി സലാം താരിഖ്, ക്വയിലോൺ മെഡിക്കൽ ട്രസ്റ് മെമ്പർ റമീസ് എ സലാം, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ അശോക്, പബ്ലിക്ക് റിലേഷൻസ് മാനേജർ ജെ.ജോൺ ലീഗൽ ഓഫീസർ അഡ്വക്കേറ്റ് നിസാമുദീൻ, ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്റ്റനന്റ് കേണൽ ശാന്തകുമാരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.