പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉത്പന്ന കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തി. മെയ് മാസത്തിലെ കയറ്റുമതി 9.1 ശതമാനം വര്‍ധിച്ച് 3,813 കോടി ഡോളറിലെത്തി. എന്‍ജിനീയറിംഗ് ഉത്പന്നങ്ങള്‍, ഓട്ടോമൊബൈല്‍ വാഹനങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവയുടെ കയറ്റുമതിയിലാണ് മികച്ച മുന്നേറ്റം ദൃശ്യമായത്. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി രംഗത്ത് ഇന്ത്യ മികച്ച വളര്‍ച്ച നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രിലില്‍ കയറ്റുമതിയില്‍ ഒരു ശതമാനം വര്‍ധന മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 3.1 ശതമാനം കുറഞ്ഞ് 43,700 കോടി ഡോളറിലെത്തിയിരുന്നു.
അതേസമയം ഇറക്കുമതിയിലും വര്‍ധനവ് രേഖപ്പെടുത്തി. ഇറക്കുമതി 7.7 ശതമാനം വര്‍ധിച്ച് 6,191 കോടി ഡോളറിലെത്തി. പെട്രോളിയം, സസ്യ എണ്ണ, ട്രാന്‍സ്പോര്‍ട്ട് ഉപകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇറക്കുമതി ചെയ്തത്. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി വര്‍ധിക്കാന്‍ സാധ്യതയേറി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 3.1 ശതമാനം കുറഞ്ഞ് 43,700 ഡോളറിലെത്തിയിരുന്നു.
ഏപ്രിലില്‍ 5,410 കോടി ഡോളറായിരുന്നു. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാര കമ്മി മേയില്‍ 2,378 കോടി ഡോളറിലെത്തി. ഏഴ് മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇറക്കുമതി കുതിച്ചുയര്‍ന്നതാണ് വ്യാപാരകമ്മി കൂടാന്‍ കാരണം.