കുതിച്ചുയര്‍ന്ന് ജിയോജിത് ഓഹരി വില

ജിയോജിത്തിന്റെ ലാഭം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 37.11 ശതമാനവും വരുമാനം 36.73 ശതമാനവും വര്‍ധിച്ചിരുന്നു.

author-image
anumol ps
New Update
geojit

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ കുതിച്ചുയരുന്നു. ഒരുവേള 113.96 രൂപവരെ ഉയര്‍ന്ന ഓഹരിവില ഇപ്പോഴുള്ളത് 4.13 ശതമാനം നേട്ടവുമായി 112.49 രൂപയിലാണ്. കഴിഞ്ഞ മേയ് 21ന് കുറിച്ച 116 രൂപയെന്ന 52-ആഴ്ചയിലെ ഉയരത്തിനടുത്താണ് നിലവില്‍ ഓഹരികള്‍.

ജിയോജിത്തിന്റെ ലാഭം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 37.11 ശതമാനവും വരുമാനം 36.73 ശതമാനവും വര്‍ധിച്ചിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ചെറുകിട നിക്ഷേപകര്‍ വന്‍തോതില്‍ എത്തുന്നതും ജിയോജിത് പോലെയുള്ള ബ്രോക്കറേജ് കമ്പനികള്‍ക്ക് നേട്ടമാകുന്നുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ 9 ശതമാനവും ആറ് മാസത്തിനിടെ 41 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച ഓഹരിയാണ് ജിയോജിത്.

geojith share prices