എയര്‍ടെല്‍ 5ജി വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

എയര്‍ടെല്‍ 5ജി വരിക്കാരുടെ എണ്ണം 22 ലക്ഷമായി ഉയര്‍ന്നു.

author-image
anumol ps
New Update
airtel

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


കൊച്ചി: സംസ്ഥാനത്ത് എയര്‍ടെല്‍ 5ജി വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. എയര്‍ടെല്‍ 5ജി വരിക്കാരുടെ എണ്ണം 22 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് വരിക്കാരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ദൃശ്യമായതെന്ന് ഭാരതി എയര്‍ടെല്‍ കേരള സര്‍ക്കിള്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അമിത് ഗുപ്ത പറഞ്ഞു.

പോക്കോയുമായി ചേര്‍ന്ന് 10,000 രൂപയില്‍ താഴെ വിലയുള്ള 5ജി സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കാന്‍ എയര്‍ടെല്ലിന് കഴിഞ്ഞതും 5ജി വരിക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സഹായകമായി. എല്ലാ ജില്ലകളിലും നഗര പ്രദേശങ്ങളിലും ഇപ്പോള്‍ കമ്പനി 5ജി സേവനമൊരുക്കുന്നുണ്ട്.

Airtel 5G subscribers