Representational Image
മുംബൈ : സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായത്തില്‍ അഞ്ച് ശതമാനം ഉയര്‍ന്ന് 16,821 കോടി രൂപയിലെത്തി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ വായ്പാ ദാതാവ് കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 15,976 കോടി രൂപ അറ്റാദായം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 78,406 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ മൊത്ത വരുമാനം 85,500 കോടിയായി വര്‍ദിച്ചിരുന്നു.
ഇപ്രാവശ്യം ബാങ്ക് പലിശ വരുമാനം 74,017 രൂപയാണ്. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെക്കാളും 27,390 കോടിയില്‍ നിന്ന് 30,110 കോടി രൂപയായി മെച്ചപ്പെട്ട് 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ആസ്തിയുടെ ഗുണ നിലവാരത്തെ സംബന്ധിച്ച് മൊത്ത എന്‍പിഎ 1.34 ശതമാനത്തില്‍ നിന്ന് മൊത്ത വായ്പയുടെ 1.36 ശതമാനമായി ഉയര്‍ന്നപ്പോള്‍ നേരിയ തകര്‍ച്ചയുണ്ടായി. കിട്ടാക്കടം മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തില്‍ 0.35 ശതമാനത്തില്‍ നിന്ന് 0.41 ശതമാനമായി ഉയര്‍ന്നു.