കേരളത്തിലെ കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധനവ്

കേരളത്തിലെ നാല് കമ്പനികളുടെ വിപണി മൂല്യം 50,000 കോടി രൂപ പിന്നിട്ടു.

author-image
anumol ps
New Update
market value

പ്രതീകാത്മക ചിത്രം 

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. കേരളത്തിലെ നാല് കമ്പനികളുടെ വിപണി മൂല്യം 50,000 കോടി രൂപ പിന്നിട്ടു. മുത്തൂറ്റ് ഫിനാന്‍സ്, ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്(എഫ്.എ.സി.ടി), കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കല്യാണ്‍ ജുവലേഴ്സ്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ വിപണി മൂല്യത്തിലാണ് ഒരു വര്‍ഷത്തിനിടെ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. 

കേരളത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സാണ്. ഓഹരി ഒന്നിന് 1,795.83 രൂപ വിലയുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം 72,096 കോടി രൂപയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര പൊതുമേഖല കമ്പനിയായ ഫാക്ട് 70,000 കോടി രൂപയിലധികം വിപണി മൂല്യം കൈവരിച്ചെങ്കിലും തുടര്‍ദിവസങ്ങളിലെ വില്പന സമ്മര്‍ദ്ദം മൂലം നേട്ടം നിലനിറുത്താനായില്ല. ഓഹരി വില കഴിഞ്ഞ ദിവസങ്ങളില്‍ താഴേക്ക് നീങ്ങിയതോടെ ഫാക്ടിന്റെ വിപണി മൂല്യം 63,849 കോടി രൂപയിലേക്ക് ഇടിഞ്ഞു. 58,276 കോടി രൂപയുടെ വിപണി മൂല്യത്തോടെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് തൊട്ടുപിന്നിലുണ്ട്. തൃശൂരിലെ കല്യാണ്‍ ജുവലേഴ്സ് 51,649 കോടി രൂപയുടെ വിപണി മൂല്യത്തോടെ സംസ്ഥാനത്തെ നാലാമത്തെ വലിയ കമ്പനിയായി. 43,384 കോടി രൂപയുടെ വിപണി മൂല്യവുമായി ഫെഡറല്‍ ബാങ്കാണ് അഞ്ചാം സ്ഥാനത്തുള്ളത്. 

market value