കല്യാൺ ജുവലേഴ്സിന്റെ വരുമാനത്തിൽ വർധനവ്

മൊത്ത വരുമാന വളർച്ച മുൻ വർഷത്തെ അപേക്ഷിച്ച് 31 ശതമാനം ഉയർന്നു.

author-image
anumol ps
New Update
kalyan

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: കല്യാൺ ജുവലേഴ്സിന്റെ വരുമാനത്തിൽ വർധനവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 34 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. മൊത്ത വരുമാന വളർച്ച മുൻ വർഷത്തെ അപേക്ഷിച്ച് 31 ശതമാനം ഉയർന്നു. കല്യാൺ ജുവലേഴ്സ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വർഷത്തിലെ കഴിഞ്ഞ പാദത്തിൽ ഇന്ത്യയിലെ വരുമാനം 38 ശതമാനമായി ഉയർന്നു. അതേസമയം കഴിഞ്ഞ വർഷത്തെ മുഴുവൻ കണക്കുകൾ പ്രകാരം ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാന വളർച്ച 36 ശതമാനമാണ്. 

ജനുവരി മുതൽ മാർച്ച വരെയുള്ള കാലയളവിൽ കല്യാൺ ജുവലേഴ്സ് 10 പുതിയ ഷോറൂമുകളാണ് ആരംഭിച്ചത്. ഇതിൽ ഒമ്പതും 

ഫ്രാഞ്ചൈസി-ഓൺഡ്-കമ്പനി-ഓപ്പറേറ്റഡ് ഷോറൂമുകളാണ്. കല്യാൺ ജുവലേഴ്സിന് കേരളത്തിൽ മാത്രമല്ല ​ഗൾഫ് രാജ്യങ്ങളിലും നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ പാദത്തിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള വരുമാനം 14 ശതമാനവും കഴിഞ്ഞ സാമ്പത്തിക വർഷമൊട്ടാകെ 11 ശതമാനവും വളർച്ചയുണ്ടായതായി കല്യാൺ ജുവലേഴ്സ് അറിയിച്ചു. കഴിഞ്ഞ പാദം മിഡിൽ ഈസ്റ്റിൽ മാത്രം രണ്ട് പുതിയ ഷോറൂമുകളാണ് പ്രവർത്തനമാരംഭിച്ചത്. 

അതേസമയം, കഴിഞ്ഞ പാദത്തിൽ കല്യാൺ ജുവലേഴ്‌സിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ കാൻഡിയറിന്റെ വരുമാനം കഴിഞ്ഞപാദത്തിൽ 12 ശതമാനം വർധിച്ചിരുന്നു. 

 

 

revenue kalyan jewellers