വിമാന ടിക്കറ്റ് നിരക്കുകളില്‍ 25% വര്‍ധന

രാജ്യത്തെ പ്രധാന ആഭ്യന്തര റൂട്ടുകളിലെ ദീപാവലിയിലെ തിരക്ക് ലക്ഷ്യമിട്ട് വണ്‍-വേ ടിക്കറ്റ് നിരക്കുകളില്‍ ശരാശരി 10 മുതല്‍ 15 ശതമാനവും ഓണം ലക്ഷ്യമിട്ട് കേരളത്തിലെ നഗരങ്ങളിലേക്കുള്ള ചില വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് 20 മുതല്‍ 25 ശതമാനം കൂടുമെന്നുമാണ് റിപ്പോര്‍ട്ട്.

author-image
anumol ps
New Update
flight tickets

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: ദീപാവലി, ഓണം തുടങ്ങിയ ഉത്സവ സീസണുകള്‍ കണക്കിലെടുത്ത് രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകളില്‍ 25 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന ആഭ്യന്തര റൂട്ടുകളിലെ ദീപാവലിയിലെ തിരക്ക് ലക്ഷ്യമിട്ട് വണ്‍-വേ ടിക്കറ്റ് നിരക്കുകളില്‍ ശരാശരി 10 മുതല്‍ 15 ശതമാനവും ഓണം ലക്ഷ്യമിട്ട് കേരളത്തിലെ നഗരങ്ങളിലേക്കുള്ള ചില വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് 20 മുതല്‍ 25 ശതമാനം കൂടുമെന്നുമാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 5 വരെയുള്ള കാലയളവില്‍ ഡല്‍ഹി-ചെന്നൈ റൂട്ടില്‍ നോണ്‍-സ്റ്റോപ്പ് ഫ്ലൈറ്റിനുള്ള ശരാശരി വണ്‍വേ ഇക്കണോമി ക്ലാസ് നിരക്ക് 25 ശതമാനം ഉയര്‍ന്ന് 7,618 രൂപയായെന്നും ഇക്സിഗോ ട്രാവല്‍ പോര്‍ട്ടല്‍ നടത്തിയ വിശകലനത്തിലാണ് കണ്ടെത്തിയത്. മുന്‍ വര്‍ഷം നവംബര്‍ 10 മുതല്‍16 കാലയളവിലെ യാത്രാനിരക്ക് താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ഇക്കാലയളവില്‍ ടിക്കറ്റ് നിരക്ക് മുംബൈ-ഹൈദരാബാദ് റൂട്ടില്‍ 21 ശതമാനം കൂടി 5,162 രൂപയും ഡല്‍ഹി-ഗോവ, ഡല്‍ഹി-അഹമ്മദാബാദ് റൂട്ടുകളില്‍ 19 ശതമാനം ഉയര്‍ന്ന് ടിക്കറ്റ് നിരക്ക് യഥാക്രമം 5,999, 4,930 രൂപയില്‍ എത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഇക്കാലയളവില്‍ മറ്റ് റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് 1 മുതല്‍ 16 ശതമാനം ടിക്കറ്റ് നിരക്ക് ഉയര്‍ന്നു.

flight tickets rate