മുംബൈ: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 95,522 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
തുടര്‍ച്ചയായി നാലാം ആഴ്ചയും ബിഎസ്ഇ സെന്‍സെക്സ് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ 649 പോയിന്റിന്റെ നേട്ടമാണ് സെന്‍സെക്സ് കൈവരിച്ചത്. കഴിഞ്ഞയാഴ്ച റിലയന്‍സിന്റെ മാത്രം വിപണി മൂല്യത്തില്‍ 29,634 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ റിലയന്‍സിന്റെ മൊത്തം വിപണി മൂല്യം 20,29,710 കോടിയായി ഉയര്‍ന്നു. ടിസിഎസിന് 17,167 കോടിയുടെ നേട്ടമാണ് ലഭിച്ചത്. 16,15,114 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. നേട്ടം ഉണ്ടാക്കിയ മറ്റൊരു പ്രമുഖ കമ്പനി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ആണ്. 15,225 കോടിയുടെ വര്‍ധനയാണ് വിപണി മൂല്യത്തില്‍ ഉണ്ടായത്.ഭാരതി എയര്‍ടല്‍, ഐസിഐസിഐ ബാങ്ക്, ഐടിസി, എല്‍ഐസി, എസ്ബിഐ ഓഹരികളും നേട്ടം ഉണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്കിന് മാത്രമാണ് നഷ്ടം ഉണ്ടായത്. 4,835 കോടിയുടെ നഷ്ടത്തോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 12,38,606 കോടിയായി താഴ്ന്നു.