ഓഹരി നിക്ഷേപകരുടെ എണ്ണത്തില്‍ വര്‍ധനവ്

സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയുടെ കണക്കുകളനുസരിച്ച് രാജ്യത്തെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 16 കോടിയായി ഉയര്‍ന്നു. ജൂണില്‍ മാത്രം 42.4 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് നിക്ഷേപകര്‍ തുറന്നത്.

author-image
anumol ps
New Update
indian share market

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: രാജ്യത്ത് ഡിമാന്റ് അക്കൗണ്ട് തുറക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. ഓഹരി വിപണിയിലെ മികച്ച മുന്നേറ്റത്തിന് പിന്നാലെയാണ് നിക്ഷേപകരുടെ എണ്ണത്തിലും കുതിപ്പ് തുടരുന്നത്. സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയുടെ കണക്കുകളനുസരിച്ച് രാജ്യത്തെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 16 കോടിയായി ഉയര്‍ന്നു. ജൂണില്‍ മാത്രം 42.4 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് നിക്ഷേപകര്‍ തുറന്നത്. വിദേശ നിക്ഷേപകരുടെ പിന്തുണയില്‍ ഓഹരികള്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നതിനാലാണ് ചെറുകിടക്കാര്‍ വലിയ തോതില്‍ വിപണിയിലേക്ക് എത്തുന്നത്. പൊതു തിരഞ്ഞെടുപ്പിന് ശേഷം സെന്‍സെക്‌സ് അതിവേഗം 70,000ല്‍ നിന്ന് 80,000 പോയിന്റലേക്ക് കുതിച്ചതോടെ അധിക വരുമാനമുണ്ടാക്കാന്‍ ഇടത്തരക്കാര്‍ ഉള്‍പ്പെടെ വിപണിയിലേക്ക് പണം മാറ്റുകയാണ്.

 

share holders