ജി എസ് ടി വരുമാനം 1.78 ലക്ഷം കോടി രൂപ

മാർച്ചിൽ രേഖപ്പെടുത്തിയ ഇന്ത്യയുടെ ജി എസ് ടി വരുമാനമാണിത്.

author-image
anumol ps
New Update
gst

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: ഇന്ത്യയുടെ ജി എസ് ടി വരുമാനത്തിൽ വർധനവ് രേഖപ്പെടുത്തി. ജി എസ് ടി വരുമാനം 11.5 ശതമാനം ഉയർന്ന് 1.78 ലക്ഷം കോടി രൂപയിലെത്തി. മാർച്ചിൽ രേഖപ്പെടുത്തിയ ഇന്ത്യയുടെ ജി എസ് ടി വരുമാനമാണിത്. ജി.എസ്.ടി ഇനത്തിൽ ഒരു മാസത്തിൽ ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന നിരക്കാണിത്.

മാർച്ചിൽ കേന്ദ്ര വിഹിതമായി 34,532 കോടി രൂപയും സംസ്ഥാനങ്ങളുടെ വിഹിതമായി 43,746 കോടി രൂപയും ജി.എസ്.ടി ഇനത്തിൽ ലഭിച്ചു. സംയോജിത നികുതി വിഹിതം 87,947 കോടി രൂപയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്തം ജി. എസ്. ടി വരുമാനം 11.7 ശതമാനം ഉയർന്ന് 20.14 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ജി എസ് ടി വരുമാനം 1.87 ലക്ഷം കോടി രൂപയായിരുന്നു.

india gst revenue